Wednesday, October 20, 2010

Password

ലിന്റൊമോന്‍ ഓഫീസില്‍ പോകനിരങ്ങിയപ്പോളന്നു മൊബൈലില്‍ അച്ഛന്‍ വിളിച്ചത്
"എടാ ലിന്റോ , നീ ആ എഴുതിവച്ച User namum പാസ്‌വേഡും തെറ്റാടാ, അതടിച്ചിട്ടും ഉള്ള്ളില്‍ കയറുന്നില്ല.നീ അതൊന്നു  SMS ചെയ്തു വിട് "
കാര്യം എന്താണെന്നു വച്ചാല്‍, ലിന്റൊമോന് പെണ്ണ് നോക്കുന്നുണ്ട്. അവന്റെ Matrimonial പ്രൊഫൈലിന്റെ User Name and Password നാട്ടില്‍ പോയപ്പോ അവന്‍  വീട്ടില്‍ എഴുതി വച്ചിരുന്നു.
ഓ..ഈ അപ്പന്റെ ഒരു കാര്യം. എന്നാ അപ്പ ഇത്. ഒരു കാര്യവും നേരാംവണ്ണം ചെയ്യൂലല്ലോ.ഞാന്‍ എഴുതിവച്ചത് ശരി തന്നാ. അപ്പനെന്നാ ടൈപ്പ് ചെയ്തെ.ഒന്ന് വായിച്ചേ.
അപ്പന്‍ ,  User name : TNT1965XX
ലിന്റോ,  " വളരെ ശരിയാണല്ലോ , അപ്പന്‍ ആ പാസ്സ്‌വേര്‍ഡ്‌ ഒന്ന് വായിച്ചേ
അപ്പന്‍ "N.....I......S........H.......A.......L  ...നിഷാല്‍.
ലിന്റോ, എന്‍റെ പൊന്നപ്പാ ....ഇതാ അപ്പന്റെ കൊഴപ്പം അപ്പാ .... അതു NISHAL..... അല്ല.
അതു "NISHA1 " ആണ്. എന്റെ കൂടെ ഡിപ്ലോമ ക്ക് പഠിച്ചാ ആ Nisha ഇല്ലേ? ആ കുവൈറ്റ്‌ കാരന്‍ കെട്ടിയത്?
അപ്പന്‍, ഉവ ...
ലിന്റോ, ആ ...ഹോ ഈ അപ്പന്റെ ഒരു മറവി. അപ്പ എനിക്ക് പോണം. ഞാന്‍ പിന്നെ വിളിക്കാവേ..
അപ്പോള്‍ അങ്ങേത്തലക്കല്‍ അപ്പന്‍ അമ്മച്ചിയോട്‌.
എടീ .. പാസ്സ്‌വേര്‍ഡ്‌ തെറ്റിയെടി. NISHA ഒന്ന് ...നമ്മടെ മറിയമെടെ കുവൈറ്റ്‌ കാരന്‍ കെട്ടിയ മോള്‍ .



Friday, July 9, 2010

Houston we have a problem!!!


എനിക്ക് Disaster movies ഭയങ്കര ഇഷ്ടമാണ്. ബോംബു വച്ച ബസില്‍ നിന്നും തകരുന്ന വിമാനത്തില്‍ നിന്നും ഒക്കെ നായകന്‍ ആളുകളെ രക്ഷിക്കുന്നത് കാണുമ്പോള്‍ ഞാന്‍ വിചാരിക്കും, ഇതൊന്നും ഇത്ര വലിയ കാര്യം അല്ല. ആ വിമാനത്തില്‍ ഞാന്‍ ഉണ്ടായിരുന്നെങ്കില്‍ ഞാനും ഇതൊക്കെ തന്നെ ചെയ്തേനെ. ഞാന്‍ കേറുന്ന ബസിനു ആരും ബോംബ്‌ വക്കാത്തത് എന്‍റെ കൊഴപ്പമാണോ? അല്ല പിന്നെ. ആ സിനിമകളെല്ലാം രാത്രിയില്‍ സ്വപ്നത്തില്‍ വേണ്ടും റിലീസ് ചെയ്യും. ഹീറോ ഞാന്‍  ആയിരിക്കും. എന്നിട്ട് നെരംവേലുക്കുന്നത് വരെ ഞാന്‍ ബോംബ്‌ diffuse ചെയ്തും Terrorist കളോട് അടി കൂടിയും ആളുകരെ രക്ഷിചോണ്ടിരിക്കും.
 എത്ര എത്ര ടൈം ബോംബുകള്‍ ഞാന്‍ വളരെ കൂളായി വന്ദനത്തില്‍ ലാലേട്ടന്റെ പോലെ Blue wire കട്ട്‌ ചെയ്ത്‌ Diffuse ചെയ്തിരിക്കുന്നു.
 ഞാന്‍ Appolo 13 നില്‍ അഭിനയിച്ചു കൊണ്ടിരുന്ന സമയത്ത്, കാലത്ത് എണീപ്പിക്കാന്‍ വന്ന അച്ഛനോട് ഞാന്‍ " Houston we have a problem!!!" എന്ന് ഉറക്കത്തില്‍ പറഞ്ഞതുകേട്ട്‌  അച്ഛന്‍ എന്നെ വിളിക്കാതെ തിരിച്ചുപോയി അമ്മയോട് "പാവം രാത്രി ഉറക്കമിളച്ചു പഠിച്ചതല്ലേ..കൊറച്ചു നേരം കൂടി ഉറങ്ങിക്കൊറെ " എന്ന് പറഞ്ഞു.
കാലം ഉരുണ്ടു  പോയ്ക്കൊണ്ടേ ഇരുന്നു.ഞാന്‍ കേറുന്ന K.S.R.T.C ബസില്‍ ആരും ബോംബു വച്ചില്ല. അഷ്ടമിച്ചിറ ജങ്ങ്ഷനില്‍ Nuclear Bomb  കുഴിചിട്ടിടുന്ടെന്നു പറഞ്ഞു ബില്‍ ലാദന്‍  മാള  പോലീസെ സ്റെഷനിലേക്ക് കത്ത് അയച്ചുമില്ല.
അങ്ങനെ ഇരിക്കെ ഒരു നാള്‍  Diploma ക്ക്  പഠിക്കുന്ന സമയം. അഷ്ടമിചിരയില്‍ നിന്നും K.S.R.T.C ബസ്‌ പിടിച്ചു ആളൂര്‍ വരെ പോകണം. പ്രൈവറ്റ് ബസുകള്‍ ആ റൂട്ടില്‍ ഉണ്ടെങ്കിലും ഞാന്‍ K.S.R.T.C ക്ക് വേണ്ടി വെയിറ്റ് ചെയ്യും. വേറെ ഒന്നും കൊണ്ടല്ല,  K.S.R.T.C യുടെ ശാന്തത എനിക്ക് ഭയങ്കര ഇഷ്ടമാണ്. അതില്‍ പോകുമ്പോള്‍ എനിക്ക് ഞാന്‍ ഒരു മണിരത്നം സിനിമയി അഭിനയിക്കുന്നതായി തോന്നും.ഇതൊരു മാനസികരോഗം അന്നോന്നറിയില്ല.
പോകുന്ന വഴിയില്‍ ആളൂര്‍  ജന്ഷന് മുന്പായി ഒരു റെയില്‍വേ ഗേറ്റ് ഉണ്ട്. എല്ലാദിവസവും അവിടെ എത്തുമ്പോള്‍ അറിയാതെ എന്‍റെ Heart Beats കൂടും . കാരണം അറിയൂല. അവിടെ എത്തുബോള്‍ എനിക്ക് Bermuda Trianglil എത്തിപ്പെട്ട പൈലറ്റ്നെ  പോലെയ്യാണ്.ഒന്നും വര്‍ക്ക്‌ ചെയ്യൂല.
അതു പോട്ടെ, ഒരു ദിവസം മണിരത്നം സിനിമയില്‍ അഭിനയിച്ചഭിനയിച്ചു ഞാന്‍ ഈ പറഞ്ഞ ഗേറ്റില്‍ എത്തി.
 ഗേറ്റ് അടച്ചിരിക്കുകയാണ്.
ഷോര്‍ണൂര്‍ പാസഞ്ചര്‍ പോയിട്ടില്ല.
പത്തു മിനിറ്റു കഴിഞ്ഞപ്പോളെക്കും ഗേറ്റും പരിസരവും  വാഹനങ്ങളെ കൊണ്ട് നിറഞ്ഞു.
ഷോര്‍ണൂര്‍ പോയതും ഗേറ്റ് തുറന്നു.
ചക്കക്കൂട്ടാന്‍ കണ്ട ആദിവാസി പിള്ളാരെ പോലെ വാഹനങ്ങള്‍ രണ്ടു സൈഡില്‍ നിന്നും ചാടി വീണു.
മൊത്തം ബ്ലോക്ക്‌
ഞങ്ങടെ ബസ്‌ മുക്കിയും മൂളിയും ക്രോസ് ചെയ്യാന്‍ തുടങ്ങിയതും OFF ആയിപ്പോയി.
എന്‍റെ Heart beats കൂടാന്‍ തുടങ്ങി.
അപ്പോള്‍ നോക്കുമ്പോള്‍ ഉണ്ടെടാ Gate keeper ഓടി വന്നു  ബസിന്റെ സൈഡില്‍ തട്ടി ഡ്രൈവറോട് എന്തോ പറയുന്നു.
ഡ്രൈവര്‍ സൈടിലേക്കു നോക്കി പെട്ടെന്ന് വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്യാന്‍ ശ്രമിക്കുന്നു.
വണ്ടി സ്റ്റാര്‍ട്ട്‌ ആകുന്നില്ല.
എന്താ കാര്യമെന്നറിയാന്‍ സൈടിലേക്കു നോക്കിയ ഞാന്‍ ഞെട്ടി. ഞാന്‍ മാത്രമല്ല ബസില്‍ ഉള്ളവരെല്ലാം ഞട്ടി.
ഏതോ ഒരു ഉത്തരേന്ത്യന്‍ ബീഹാറി ട്രെയിന്‍ വളവു തിരിഞ്ഞു വരുന്ന സുന്ദരമായ കാഴ്ചയാണ് ഞങ്ങള്‍ കണ്ടത്.
Padher Panjali യിലെ  ട്രെയിന്‍ scene പോലെ കുമു കുമാന്നു പോകതുപ്പി വരുന്നു.
എന്റമ്മോ..ബസില്‍ ഉള്ളവരെല്ലാം മൊത്തം പരക്കം പായാന്‍ തുടങ്ങി.
എന്‍റെ മനസ്സില്‍ മണിരത്നം ഫിലിം മാറി Disaster മൂവീസ് ഓടാന്‍ തുടങ്ങി.
ഡ്രൈവറെ ചവിടി പോരതാക്കി ബസ്‌ സ്റ്റാര്‍ട്ട്‌ ചെയ്തു ആള്‍ക്കാരെ  രക്ഷിക്കനമെന്നെല്ലാം മനസിലുണ്ടായിരുന്നു.
ബട്ട്‌ Deep Impact എന്നാ സിനിമയില്‍ Comet ഭൂമിയെ വന്നു ഇടിക്കുമെന്ന് Calculate ചെയ്ത Wollfine പോലെ ഞാന്‍ calculate ചെയ്തപ്പോ ട്രെയിന്‍ ഈ പോക്ക് പോകുകയാണെങ്കില്‍ ഏതാണ്ട് ഞാന്‍ നില്‍ക്കുന്ന ഏരിയയില്‍ ആണ് ഇടിക്കുക എന്ന് മനസിലായി.
"അയ്യോ ഞാന്‍ കല്യാണം പോലും കഴിച്ചിട്ടില്ല"
 പിന്നെ ഒന്നും നോക്കിയില്ല .
K.S.R.T.C  ബസ്‌ ഒരു Door മാത്രം വച്ച് ഡിസൈന്‍  ചെയ്തവനെ തെറിവിളിച്ചുകൊണ്ട്‌ സൈഡ് വിന്‍ഡോ യിലൂടെ ബാഗ്‌ പുറത്തേക്കിട്ട്‌ ആ വിണ്ടോയില്ലോടെ തന്നെ പുറത്തോട്ട് ചാടി.
Oh Shit, Monthely പാസ്‌ ബസിനുള്ളില്‍ മിസ്സ്‌ ആയി.
ഷര്‍ട്ട്‌ കുറച്ചു കീറിയിട്ടുണ്ട്...പോട്ടെ സാരമില്ല.
അങ്ങനെ ക്ലൈമാക്സില്‍ രക്ഷപെട്ട നായകനെപോലെ നിക്കുംബോളാന്നു പുറത്തിറങ്ങാന്‍ ആര്‍ക്കും എന്നെപ്പോലെ വലിയ ആവേശം ഇല്ലെന്നു മനസിലായത്.
എല്ലാവരും എന്‍റെ അഭ്യാസം കണ്ടു ഞെട്ടില്‍ ഇരിക്കുകയാണ്.
എന്താ കാര്യം എന്ന് മനസിലാക്കാതെ ട്രെയിന്‍ വരുന്നത് നോക്കിയ ഞാന്‍ വീണ്ടും ഞെട്ടി.
ആ ട്രെയിന്‍ നിര്‍ത്തി ഇട്ടിരിക്കുകയാണ്.
പോക മാത്രമേ ഉള്ളൂ..
ചതി...വന്‍ ചതി...
ഇതിനിടയില്‍ ഡ്രൈവര്‍ ബസ്‌ സ്റ്റാര്‍ട്ട്‌ ചെയ്തു മുന്‍പോട്ടെടുത്തു.
തലച്ചോറ് കളഞ്ഞു പോയവനെപ്പോലെ ഞാന്‍ അവിടെ നിന്നു.
Gate keeper മുതല്‍ ആല്ലൂര്‍ L P സ്കൂളിലെ നരിന്ത് പിള്ളാര്‍  വരെ എന്നെ നോക്കി ചിരിക്കുന്നു.
ബസ്‌ Gate cross ചെയ്തു നിര്‍ത്തി. ബസിനുള്ളില്‍ നിന്നും ഒരായിരം തലകള്‍ പുറത്തുചാടിയ അത്ഭുതജീവിയെ നോക്കി നിക്കുന്നു
ഇതിനിടയില്‍ കണ്ടക്ടര്‍ തല പുറത്തിട്ടു എന്നോട് പോരെ പോരെ എന്ന് കൈ കാണിച്ചു.
ഒളിച്ചോടിയ വീടിലേക്ക്‌ തിരിച്ചു കേരിചെല്ലെണ്ടിവന്ന പെണ്നിനെപോലെ ഞാന്‍ ബാഗ്‌ തോളത്തിട്ടു ബസിനടുതെക്ക്  നടന്നു.

Sunday, July 4, 2010

നിശബ്ദര്‍!



നിശബ്ദരുടെ ശബ്ദമാകുകയാണ് ഡോക്ടര്‍ സുനിത കൃഷ്ണന്‍ എന്നാ  സ്ത്രീ. ലൈംഗിക ചൂഷനതിനിരയായ സ്ത്രീക്കളെയും കുട്ടികളെയും പറ്റി ഇവര്‍ പറയുന്ന പൊള്ളുന്ന സത്യങ്ങള്‍ക്ക് തിളയ്ക്കുന്ന ലാവയെക്കള്‍ ചൂടുണ്ട്. സെക്സ് മാഫിയയുടെ ഇരയായ സ്ത്രീക്കളുടെയും പെണ്‍കുട്ടികളുടെയും സംരക്ഷണത്തിന്  "പ്രജ്വല" എന്നാ ഒരു സംഘടനക്കു ഇവര്‍ നേതൃത്വം കൊടുക്കുന്നു.പ്രതീക്ഷയുടെ അണയാത്ത ജ്വാലയായി ആയിരങ്ങളാണ് ഇന്ന് പ്രജ്വലയെ കാണുന്നത്.H I V ബാധിച്ചു,  മരണം വാതിലിനപ്പുറം ഉണ്ടെന്നരിയാത്ത ദൈവത്തിന്റെ ഈ മലാഘകുട്ടികളുടെ പുഞ്ചിരി തന്നെയായിരിക്കണം ഇവരെ മുന്നോട് നയിക്കുന്നത്. 

Monday, June 21, 2010

അഭിഷേക് !


  അഭിഷേക് ആളൊരു നല്ലവനാനെങ്കിലും ഒരു കറകളഞ്ഞ ഭൂര്‍ഷയാണ്.കല്യാണം കഴിയുന്നവരെ   അവന്റെ കേട്ടിയോള്‍ക്ക് പോലും എതിരഭിപ്രയമുണ്ടാര്‍ന്നില്ല.ഞാന്‍ പിടിച്ച മുയലിനു രണ്ടു കൊമ്പ് എന്നാണെങ്കില്‍  പ്രശ്നമില്ല.പക്ഷെ പിടിക്കണ മുയലിനു തല നിറയെ കൊമ്പാണ് എന്നൊക്കെ പറഞ്ഞാല്‍. 
അഭിഷേക് വലിക്കുന്ന സിഗേരറ്റ് ആരോഗ്യത്തിന് ഹാനികരമല്ല.അഭിഷേക് കുടിക്കുന്ന കള്ള് ലിവറിനു നല്ലതാണു.
IBM Unix അഡ്മിന്‍ എന്ന് പറഞ്ഞാല്‍ ബില്‍ gates പോലും അസൂയപ്പെടുന്ന ജോലിയാണ് എന്നിങ്ങനെ പോകുന്നു കാര്യങ്ങള്‍.      
ഒരു ദിവസം അവനെ പിക്ക് ചെയ്യാന്‍ അവന്റെ ഓഫീസില്‍ പോകുകയാണ്. 
അവന് പറഞ്ഞു."നിങ്ങള്‍ ആ U turn ന്റെ അടുത്തുള്ള ഹമ്പിന്റെ അടുത്ത് വെയിറ്റ് ചെയ്യ്‌.. ഞാന്‍ അവിടെ വരാം "
പറഞ്ഞ പോലെ ഞങ്ങള്‍ U turn ന്റെ അടുത്തുള്ള ഹമ്പിന്റെ അടുത്ത് വെയിറ്റ് ചെയ്തു.
കൊറേ  കഴിഞ്ഞപ്പോ അവന്റെ കാള്‍. 
"നിങ്ങളിതെവിടാ?  
"നീ പറഞ്ഞ U ടേണ്‍ ന്റെ അടുത്തുള്ള ഹമ്പിന്റെ അടുത്തുണ്ട്."
ഓഹ്‌,മനസിലായി, നിങ്ങള്‍ അവിടാണോ....ഞാനിപ്പോ വരാം
കാര്യം അവന് ഈ U turn ന്റെ കാര്യം മറന്നു പോയതിനാല്‍ വേറെ ഹംബിന്നരികില്‍ വെയിറ്റ് ചെയ്തതാണ്. 
ബാബര്‍   പരഞ്ഞു, നോക്കിക്കോ അവന്‍ വന്നു ഇതൊരു ഹമ്പേ അല്ലാന്നു പറയും, 
അതുപോലെതന്നെ.വന്ന ഉടനെ.
"എടാ ഇതെല്ലാം ഒരു U turn ആണോ? ഈ ഹമ്പ് തന്നെ നോക്ക്, ഇതിനു ഹമ്പിന്റെ അത്തരം Base വിഡ്ത്ത് ഉണ്ടോ?പിന്നെ പരാബോള പോലെ ഇരിക്കുന്ന്ന ഇതിനെയെല്ലാം ഹമ്പ് എന്നാരെങ്കിലും പറയോ? എനികറിയാം ഇതെല്ലാം ഈ ലിന്റൊയുടെ പണിയാ.confused ആയി കഴിഞ്ഞാല്‍ ഏത് കുറവും ലിന്റോ സമ്മതിചോളും എന്നറിയുന്ന അഭിഷേക് ആരാ മോന്‍! 
വെള്ളമടിച്ചു കഴിഞ്ഞാല്‍ പിന്നെ  അവനു ഒടുക്കത്തെ ധൈര്യമാണ്. ബൂര്‍ഷതരവും കള്ള് കുടിച്ച കിട്ടുന്ന ഈ എക്സ്ട്രാ ധൈര്യവും multiplied ആയി  എത്ര എത്ര ബാറുകളില്‍ നിന്നും ഞങ്ങള്‍ക്ക്  പട്ടിയെ പോലെ തല്ലു വാങ്ങി തന്നിരിക്കുന്നു. 
പതിവുപോലെ ഒരു വെള്ളിയാഴ്ച രാത്രി ഐശ്വര്യ ബാര്‍. അന്നത്തെ ഒരു വെള്ളമടി സ്റ്റൈല്‍ എന്നൊക്കെ പറഞ്ഞാല്‍ 
ഓര്‍ഡര്‍ ചെയ്യാന്‍ Samket, 
കുടിച്ചു തീര്‍ക്കാന്‍ Joe, Dino,
സൈഡ് തിന്നാന്‍ ഞാനും Sharon യും, ( പണ്ടത്തെ കാര്യമാ )
അടി വാങ്ങി തരാന്‍ അഭിഷേക് ,
എല്ലാരേം അടിച്ചുവാരി വീടീകൊണ്ടുവാന്‍ ബാബര്‍  എന്നിങ്ങനെയാണ്.
പക്ഷെ അന്നു വേറെ ഒരാള്‍ കൂടെ ഉണ്ടയിടുന്നു, കോട്ടയത്ത്‌ നാട്ടുകാരും ബംഗ്ലൂരില്‍ പോലീസും തലയ്ക്കു വിലപരഞ്ഞിട്ടുള്ള ബിനോദ്.വിനോദ് കൂടെയുണ്ടെങ്കില്‍ Bannargatta റോഡിലെ ഏത് ബാറിലും ആരുടെയും മെക്കട്ട് കേറാം കാരണം അവനും അവിടെയുള്ള ക്വറെഷന്‍ ടീമ്സും ഷോലെയിലെ അമിതാബ് ബച്ചനും ധര്‍മെന്ദ്രയും പോലെയനെന്നാണ് പരക്കെയുള്ള വിശ്വാസം.ഇതുവരെ അവന്‍ അതു നിഷേധിച്ചിട്ടുമില്ല.
Waiter മാരെ തെറി പറഞ്ഞും,ഷാരോണിന്റെ അവിഹിതബന്ദങ്ങള്‍ ചര്‍ച്ച ചെയ്തും വെള്ളമടി അതിവേഗം ബഹുദൂരം മുന്നെരിക്കൊണ്ടിരിക്കുന്നു. കിക്ക് ആകുന്നതിനുള്ള സുനാമ്പി തലച്ചോറില്‍ നിന്നും മിസ്സ്‌ ആയ Joe മാത്രം സ്വബോധത്തോടെ ഉണ്ട്.
നോര്‍മല്‍ ആയി തല്ലു വാങ്ങാറുള്ള സമയം കഴിഞ്ഞു. ഭാഗ്യം...ഇനിയൊന്നും സംഭവിക്കില്ല.ഞാന്‍ പുതുതായി വന്ന പെപ്പെര്‍ ചിക്കന് കൂടുതല്‍ attention കൊടുക്കാമെന്നു കരുതി തടിയന്‍ Joeയുടെ   accessible rangeil നിന്നും ആ പ്ലേറ്റ് മാറിവെച്ചു.  
സമയം 11 മണി ആയപ്പോ ഉറങ്ങി കിടക്കുന്ന നകുലന്റെ ബെഡില്‍ നിന്നും എണീക്കുന്ന നാഗവള്ളിയെപ്പോലെ കടിച്ചു പറചോണ്ടിരുന്ന ചിക്കന്‍ പീസ്‌ താഴെ വെച്ച് എണീറ്റ്‌ അഭിഷേക്  പറഞ്ഞു,
"എനിക്ക് മൂത്രം ഒഴിക്കണം "
Are you sure?
ഗര്‍ഭിണി ആണെന്ന് ആദ്യമായി അറിയിച്ച ഭാര്യയോട്‌ ഭര്‍ത്താവു ചോദിക്കുന്നപോലെ Samket ചോദിച്ചു.
മറുപടി ഓര്‍മയില്ല
അഭിഷേക്  ബെല്ലി ഡാന്‍സ് കളിച്ചു നടന്നു പോയി.
അഭിഷേക് വെച്ച് പോയ ചിക്കന്‍ പീസ്‌ Jeo ഫിനിഷ് ചെയ്തില്ല അതിനു മുന്‍പേ Toilet സൈഡില്‍ നിന്നും ഭയങ്കര ബഹളം.കൊറേ Waiters അവിടേക്ക് ഓടുന്നു.പിന്നാലെ കൊറേ തടിമാടന്മാര്‍,അപ്പൊ ഇന്നതെക്കുള്ളത് ആയി എന്ന് മനസിലാക്കിയ ഞങ്ങള്‍ watch, wallet, mobile മാല എന്നിവ ഊരി  ഭദ്രമായി പോക്കറ്റില്‍ വച്ച് ഇടി കൊള്ളാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി.
അപ്പോള്‍ നോക്കുമ്പോള്‍ വിനോദ് സുരേഷ് ഗോപി തല്ലാന്‍ പോകുന്ന പോലെ shit എന്ന് പറഞ്ഞ് അവിടേക്ക് പാഞ്ഞു പോകുന്നത് കണ്ടു. അവന്‍ മൊബൈലില്‍ വിളിച്ചാല്‍ ടാറ്റാ സുമോയില്‍ പഞ്ഞെതുന്ന ക്വറെഷന്‍ ടീംസിന്റെ ധൈര്യത്തില്‍ വേണമെങ്കില്‍ ഇന്ന് നമുക്കും ഒരു കൈ നോക്കാമെന്ന് വിചാരിച്ചു പിന്നാലെ ചെന്ന ഞങ്ങള്‍ കണ്ടത് ഒരു തടിമാടന്‍ വിനോദിനെ ചുവരില്‍ കൊളുത്തി ഇട്ടു തല്ലുന്നതാണ്. ഒരു സെക്കന്റ്‌ മുന്‍പ് കേടുപാടുകളൊന്നും കൂടാതെ മൂത്രമൊഴിക്കാന്‍ പോയ അഭിഷേക് ഭൂകമ്പത്തില്‍ തകര്‍ന്ന വീട്ടില്‍ നിന്നും പുറത്തെടുത്ത ഡെഡ് ബോഡി പോലെ വാഷ്‌ Basinu കീഴെ കിടക്കുന്നു.ബോധം കേട്ടാല്‍ കൂടുതല്‍ കൂടുതല്‍ തല്ലു കിട്ടില്ലെന്ന മുന്‍കാല പരിചയം വെച്ചുള്ള ആക്ടിംഗ് ആണ്.കൊള്ളാതെ തല്ലു കൊടുത്തു മാത്രം ശീലമുള്ള വിനോദിന് അറിയാമോ  ഈ ഐഡിയ എല്ലാം. സംഗതി പന്തിയല്ലന്ന് മനസിലായ ഞങ്ങള്‍ വേറെ ടീം പോലെ തമിഴന്മാരായി ആക്ട്‌ ചെയ്ത്‌ തമിള്‍ സംസാരിച്ച് മൂത്രമൊഴിച്ചു തിരിച്ചു പോയി. 
*****
തിരിച്ചു   പോകുമ്പോള്‍ കാര്‍ ഓടിക്കുന്നതിനിടയില്‍ ബാബര്‍ വിന്‍ഡോയിലൂടെ പുറത്തു  നോക്കി  Street Lights എന്നിക്കൊണ്ടിരുന്ന അഭിഷേകിനോട് ചോദിച്ചു. " നീ എന്താടാ ചെയ്തത്?"
" ഏയ്‌ , ചുമ്മാ ഒരു ബെകിട് ചെക്കന്‍ എന്‍റെ അപ്പുറത്ത് നിന്ന് മൂത്രം ഒഴിക്കുന്നുണ്ടാര്‍ന്നു. ഞാന്‍ അവനെ നോക്കി ചിരിച്ചിട്ടും അവന്‍ തിരിച്ചു ചിരിച്ചില്ല.ഞാന്‍ അവന്റെ കാലിലോട്ടു മൂത്രം ഒഴിച്ചു."  
ബാക്ക് സീറ്റില്‍ ഉടയാതെ കൊണ്ട് വച്ചിരുന്ന വിനോദിനെ നോക്കി ബാബര്‍ പരഞ്ഞു.
"ഭാഗ്യം അവര്‍ നിന്നെ കൊന്നില്ലല്ലോ"


****************************************************************************************************
                        ഞാന്‍ ഒഴിച്ചുള്ള കഥാപാത്രങ്ങളെല്ലാം സാങ്കല്പികം മാത്രം 
****************************************************************************************************

Monday, April 5, 2010

ടോണിയും ജോര്‍ജും


ഇത് ടോണിയും ജോര്‍ജും..ഈ ഫോടോ എടുക്കുന്നത് പുലര്‍ച്ചെ 7 മണിക്കാന്. ടോണി പല്ല് തേച്ചിട്ടില്ല. ജോര്‍ജ് ദേ എഴുനെട്ടതെ ഉള്ളൂ..ഇവര്‍ എന്താണ് ചെയ്യുന്നതെന്ന് പറയാമോ..
( ക്ലൂ..എക്സാം റിസള്‍ട്ട്‌ നോക്കുകയല്ല..)

Friday, August 28, 2009

ഏപ്രില്‍ ഫൂള്‍

റിയാലിസ്റിക് ആയി നുന്ന പറയുകാ എന്നത് ഒരു Olympic Event ആയിരുന്നെങ്കില്‍ ഇന്ത്യക്ക് ഒരു ഗോള്‍ഡ്‌ മെഡല്‍ എല്ലാ കൊല്ലവും ഉറപ്പായേനെ . സമ്മാനം എന്റെ ചേച്ചിക്കാകും കിട്ടുക . ഈ കഴിവ് ചേച്ചി പുറത്തെടുക്കുക കൊല്ലത്തിലോരിക്കലാണ്. ഏപ്രില്‍ ഒന്നാം തീയതി. വസന്താന്റീടെ പശൂന്റെ ഒരു കൊമ്പ് ഒടിഞ്ഞു പോയെന്ന് മുതല്‍ സദ്ദാം ഹുസൈന്റെ തലയില്‍ കാക്ക തൂറി എന്നും അതിനാല്‍ ഇന്നു സ്കൂള്‍ അവധിയായെന്നും വരെ പറഞ്ഞു ചേച്ചി ഞങ്ങളെ പറ്റിച്ചിട്ടുണ്ട്.



ഞങ്ങള്‍ മാമന്റെ വീട്ടില്‍ താമസിച്ചിരുന്ന സമയത്തു വെളുപ്പിനെ സോസ്സൈടിയില്‍ നിന്നും പാല് വാങ്ങി തിരിച്ചെത്തിയ ചേച്ചി ഉറങ്ങിക്കിടന്ന എന്നെ എന്നീപ്പിച്ചിട്ടു പറഞ്ഞു 


" എടാ കണ്ണാ...ഇന്നാള് അതിരപ്പിള്ളീല് കൊറേ ആടിനെ പിടിച്ചു തിന്ന ആ പുലി ഉണ്ടല്ല..... ദേ..... നമ്മുടെ കനാലീക്കോടെ ചത്തു ഒഴുകി വന്നെക്കന്നു. പോലീസുകാര് അതിനെ ഇവിടെ ഇട്ടു പോസ്റ്മോര്‍ട്ടം ചെയ്യാന്‍ പൂവാന്ന പറഞ്ഞെ."
 ഹൊ ..പുലി...ഒറിജിനല്‍ അതും ചത്തത്‌...കൂടെ പോസ്റ്റ് മോര്ട്ടോം കാണാം. കിടക്ക പായില്‍ നിന്നും പുലിയെ കാണാന്‍ തലയും കുത്തി ഓടിയത് ഞാന്‍ മാത്രമായിരുന്നില്ല. അടുക്കളയില്‍ നിന്നും അമ്മൂമയും...മുറുക്കികൊണ്ടിരുന്ന അച്ചിച്ചനും ഉറങ്ങി കിടന്ന മാമനും കൂടിയായിരുന്നു. ഒടുവില്‍ കാര്യം മനസ്സിലാക്കി അചിച്ചന്‍  തിരിച്ചെത്തിയത്‌ കൊന്നകൊമ്പും കൊണ്ടായിരുന്നു.


 "അതെ അചിച്ചാ , ഞാന്‍ അചിച്ചനെ പറ്റിച്ചതല്ല...April fool ആക്കിയതാണ്. April Fool is a day celebrated on April 1 , on which many people play planks on each other", so എന്നെ തല്ലാന്‍ അചിച്ചാണ് technicalayi voice ഇല്ല .  പിന്നേ.... 60 വയസായ അച്ചിച്ചനുണ്ടോ ഏപ്രില്‍ ഫൂളും ശങ്കരാന്തീം?, പാവം ചേച്ചി...
എന്നാല്‍ ഇതുകൊണ്ട് നന്നാവോ....അതും ഇല്ല...

ഈ അടുത്തകാലത്ത്‌ ഏപ്രില്‍ ഒന്നാം തീയതി വെളുപ്പിന് 4 മണിക്ക് എണീറ്റ് ചേച്ചി അയല്‍ക്കാരായ തങ്ക ചേച്ചിയുടെ വീടിലേക്ക്‌ ഫോണ്‍ ചെയ്തു പറഞ്ഞു. " തങ്ക ചേച്ചീ.. നിങ്ങടെ പശു ദേ രാത്രി കെട്ടഴിഞ്ഞു വന്നു ഞങ്ങടെ വാഴ തിന്നുന്നു ". അവര്‍ സ്വന്തം തൊഴുത്തില്‍ പോയി നോക്കുമ്പോള്‍ കാര്യം മനസിലാക്കുമെന്ന് കരുതിയ ചേച്ചിക്ക് തെറ്റി. കുറച്ചു സമയം കഴിഞ്ഞു ആരോ കാളിംഗ് ബെല്‍ അടിക്കുന്നത് കെട്ട് വാതില്‍ തുറന്നു നോക്കുമ്പോള്‍ തങ്ക ചേച്ചിയുടെ ഭര്‍ത്താവ് പുരുഷോത്തമന്‍ ചേട്ടനും മകന്‍ പ്രശാന്തും ഇരുട്ടത്ത്‌ മൂടിപുതച്ചു ഒരു വലിയ കയര്‍ എല്ലാം ആയി വന്നിരിക്കുന്നു. "റൂബി...എവടെ .....പശു ഞങ്ങടെ പശു തൊഴുത്തില്‍ തന്നീണ്ട് "

Thursday, July 30, 2009

"Axe Effect"



സ്ഥലം വിശാകപട്ടണം, സമയം 1.30 PM.
ഹോട്ടല്‍ റൂമില്‍ എങ്ങിനെ സമയം കൊല്ലാം എന്നതിനെക്കുറിച്ച് Brain Storm ചെയ്തുകൊണ്ടിരിക്കുകയായിരുന്നു . ചുമ്മാ ഫോണ്‍ എടുത്തു SHANTO നെ വിളിച്ചു. അവന്‍ അങ്ങ് ബംഗ്ലൂരില്‍ പേര് വെളിപ്പെടുത്താന്‍ പറ്റാത്ത ചിലരുമായി " Jaane Tu "കാണാന്‍ പോകുന്നു. നീളം കൂടിയും വീതി വളരെ കുറഞ്ഞും ശവപ്പെട്ടിയുടെആകൃതിയിലാണ് ഇവിടെ തീയേറ്ററുകള്‍. ഇടിമിന്നല്‍ കഴിഞ്ഞു ഇടിവെട്ട് എന്നപോലെ ശബ്ദം വരാന്‍ കുറച്ചു Delay ഉണ്ട്. So better റൂമില്‍ ഇരുന്നു TV കാണാമെന്നു വിചാരിച്ചു.
നോക്കുമ്പോള്‍ റിമോട്ട് ദാണ്ടേ ബെഡിന്റെ ഒരറ്റത്ത് കിടക്കുന്നു. ഇനി അതവിടെനിന്നെട്‌ുത്.....On ചെയ്ത്‌.....എന്‍റെ പട്ടി TV കാണും. വീണ്ടും പുതച്ചു ഉറങ്ങാന്‍ Try ചെയ്തു‌. എവടെ...ദൈവം മനുഷ്യനെ സ്രുസ്ടിച്ചപ്പള്‍ ഒരു Stand by ബട്ടണ്‍ വക്കെണ്ടാതയിരുന്നു. തോന്നുമ്പോള്‍ ഒന്ന് ഞെക്കിയാല്‍ ചുമ്മാ കഷ്ടപ്പെടാതെ ഉറങ്ങാലോ.(Stand byil നിന്നെനീക്കാന്‍ ആര് വന്നു ബട്ടണ്‍ ഞെക്കും എന്ന് ചോദിക്കരുത്. ) അവസാനം പട്ടി റിമോട്ട് എടുത്തു. ഓണ്‍ ചെയ്ത്‌ നോക്കുമ്പോള്‍ മൊത്തം ജിലേബി ചാനല്‍സ്. ചാടി ചാടി അവസാനം സുര്യ TV യില്‍ ലാന്‍ഡ്‌ ചെയ്തു. അവിടുന്ടെടാ ദാണ്ടേ "നരസിംഹം" . ലാലേട്ടന്‍ വെള്ളത്തില്‍ നിന്നും പൊന്തി വരുന്നു, സിംഹമാകുന്നു, മനുഷ്യനാകുന്നു, നഖം വെട്ടികൊടുക്കുന്നു... അങ്ങനെ തകര്‍ത്തു കൊണ്ടിരിക്കെയാണ് പരസ്യം വന്നത്. Axe Effect. ഒരു പയ്യന്‍ resturentil പോയി Sandwich ചോദിക്കുന്നു..അപ്പൊ അവിടെ നിക്കുന്ന ഒരു ചെങ്കന്‍ ചിങ്കി പെണ്ണ് അവനു Tomatto Sause കൊണ്ട് നമ്പര്‍ എഴുതി കൊടുക്കുന്നു. ദേ..അവള്‍ അവനോടു വിളിക്കാന്‍ പറയുന്നു...ഓഹ്‌ അവന്റെയെല്ലാം ഒരു യോഗം... അപ്പോളാണ് ഒരു സംശയം തലയില്‍ വന്നു കത്തിയത്. അല്ലെങ്കിലും സംശയങ്ങളെല്ലാം രംഗബോധമില്ലാത്ത കൊമാളികലാണ്. ഇനി ശരിക്കും അവിടെ ബിരിയാണി കൊടുക്കുന്നോണ്ടോ?




നമ്പര്‍ നോട്ട് ചെയ്തു. ഡയല്‍ ചെയ്തു.. 9..9..8..7..3..3..3..3..3..3. ബെല്‍ അടിക്കുന്നുണ്ട്...ഇതെല്ലം എത്ര കണ്ടിരിക്കുന്നു എന്ന് വിചാരിച്ചിരിക്കുമ്പോള്‍ പെട്ടെന്നാരോ കേറി അറ്റന്‍ഡ് ചെയ്തു. അങ്ങേത്തലക്കല്‍ ഒരു പെണ്‍ശബ്ദം. നമ്മുടെ ചിങ്കി പെണ്ണ്. "Hai!!! This is Tannya here. How are you dear?" ഞാന്‍ പറഞ്ഞു. Gokul here..I am fine.
അപ്പൊ Tanya പറഞ്ഞു
"You Have an Axe Effect." ഓഹോ അതു കൊള്ളാലോ...അല്ലെങ്കിലും എന്നെകൊണ്ട് ഞാന്‍ തോറ്റു.
Tanya നിര്‍ത്തുന്നില്ല..
I am free today evening. Would you like to invite me for a coffee? എന്റമ്മോ.. ഇതിപ്പോ Bill Gates ഫോണില്‍ വിളിച്ചു " എനിക്ക് വല്ലാത്ത നടുവേദന, ഇതൊന്നും നോക്കി നടത്താന്‍ വയ്യ..ഇതെല്ലാം നിനക്കങ്ങേഴുതിതരട്ടെ? വെറുതെ വേണ്ട എന്‍റെ മോളെ അങ്ങ് കെട്ടിക്കോ " എന്ന് പറയുന്നത് പോലെ ആണല്ലോ. എന്‍റെ തലച്ചോറിനുള്ളില്‍ ഉരുള്‍ പൊട്ടി. ഒരു സെക്കണ്ടിനുള്ളില്‍ ഞാന്‍ കോഫി ഡേ, ബീച്ച്, Hill Stations എല്ലാം സ്ക്രീന്‍ സേവര്‍ പോലെ കണ്ടു.
Tanya..മലയാളി ആണോ ആവൊ? അല്ലെന്നു തോന്നുന്നു. ഹിന്ദു അല്ലെങ്കില്‍ കല്യാണത്തിന് അമ്മച്ചി ഒടക്കുണ്ടാക്കും. പിന്നെ ഒളിച്ചോടനം, Register Marriege ചെയ്യണം, ഇവളുടെ Brothers വടിവാളുമായി Tata Sumoyil ചെയ്സ് ചെയ്യും..ഓഹ്‌..കഷ്ടപ്പാടന്നു.
But ഞാന്‍ ആക്ക്രാന്തം പുറത്തു കാണിക്കാതെ സീരിയസ് ആയി പറഞ്ഞു.
Ofcourse...I am also free...Where പറഞ്ഞു മുഴുമിപ്പിക്കുന്നതിനു മുന്‍പ് Bill Gates...Sorry Tanya പറഞ്ഞു..
"If your answer is Yes Press 1
or Press 2"

ഉരുള്‍ പൊട്ടിയ വെള്ളമെല്ലാം ഒരു സെക്കണ്ടില്‍ നീരാവിയായി പോയി.
ഞെക്കണോ...ഞെക്കണ്ടേ....എന്നാ ദിലെമയില്‍ ഇരിക്കുമ്പോള്‍ Tanya പറഞ്ഞു.
"I am waiting Dear"
ഞാന്‍ അറിയാതെ 1 പ്രസ്‌ ചെയ്തു.
Thank you Dear...You have an AXE Effect.
പിന്നവിടുന്നങ്ങോട്ടു Objective type എക്സാം ആയിരുന്നു.
കോഫി കഴിഞ്ഞു ഐസ്ക്രീം കഴിക്കണമോ?
ചുവന്ന Skirtum മഞ്ഞ ബ്ലൌസും ഇട്ടാല്‍ മതിയോ?
തലയില്‍ ചെമ്പരത്തിപൂ വെക്കണമോ?
ഞാന്‍ എല്ലാത്തിനും 1 പ്രസ്‌ ചെയ്തിട്ടേ ഇരുന്നു. അവളും അറിയട്ടെ നമ്മളും മോഡേണ്‍ ആണെന്ന്.
അവസാനം Tanya പറഞ്ഞു.
"Congratulation dear. you have an Axe effect.You have won a prize.If you want to know about your prize..Press 1 or Press 2. വീണ്ടും Bill Gatesum ആളുടെ മോളും തലയിലൂടെ പാഞ്ഞു പോയി.
ഞാന്‍ 1 പ്രസ്‌ ചെയ്തു
"
You have an Axe Effect. I will wake you up in the morning for 7 days .Defualt time is 7 AM. To change the time. Press........"
കുരിശായല്ലോ ഈശോയേ..കാശുകൊടുത്തു കടിക്കുന്ന പട്ടീനെ വാങ്ങിയല്ലോ.
മൊബൈല്‍ കട്ട്‌ ചെയ്ത്‌ ഞാന്‍ ജീവനും കൊണ്ടോടി.

എന്തൊക്കെയായാലും അന്നുമുതല്‍ ഒരാഴ്ച ഞാന്‍ ഓഫീസില്‍ സമയത്തിനെത്തി.

Tuesday, June 23, 2009

ചേച്ചീടെ കവിത

എന്‍റെ ചേച്ചി കവിത എഴുതും. സാഹിത്യപരമായി വരണ്ടുണങ്ങിയ പാരമ്പര്യം ആയതിനാലും Genetic ലെവലില്‍ കവിത എഴുതുന്നതിനുള്ള DNA കൊടുക്കുവാന്‍ Daadiyum mummiyum മറന്നുപോയതിനാലും വളരെ കഷ്ടപ്പെട്ട് കവിത എഴുതേണ്ടി വരുന്ന ഒരു പാവം സാഹിത്യകാരിയാണ്‌ എന്‍റെ ചേച്ചി റൂബി.കെ.എസ്‌. മലയാളം MA പഠിക്കണം, കലാമാന്ധലത്തില്‍ പോയി ഡാന്‍സ് പഠിക്കനമെന്നെല്ലാം പറഞ്ഞിരുന്ന ചേച്ചിയെ പിടിച്ചു വീട്ടുകാര്‍ തൊഴില്‍സാധ്യതകള്‍ മുന്‍ നിര്‍ത്തി ഡിഗ്രിക്ക് Maths എടുപ്പിച്ചു. ജിലേബി മീന്‍കറി കൂട്ടി കഴിക്കാന്‍ കിട്ടിയാല്‍ ഉണ്ടാകുന്ന സന്തോഷത്തില്‍ ചേച്ചി Maths പഠിച്ചു(പാസായി). മാതൃഭൂമിയില്‍ കവിത അച്ചടിച്ചു വരണമെന്ന് ചേച്ചിയുടെ ഭയങ്കര (അത്യാ)ആഗ്രഹമായിരുന്നു. But ഇനിയും കവിതകള്‍ അയച്ചു തന്നാല്‍ fine അടക്കേണ്ടിവരുമെന്നു മാതൃഭൂമിയില്‍ നിന്നും കത്ത് വന്നതോടെ ചേച്ചി Decent ആയി. അതോടെ അനാഥരായ കുറെ കവിതകളിനിന്നോന്നെടുത്തു ഞാന്‍ പോസ്റ്റുന്നു . എന്റെ ചേച്ചിക്ക് വേണ്ടി.

എങ്കിലും...
അന്നെന്തു ചൊല്ലി എന്നെ വിളിച്ചു നീ,
മൌനതിലെല്ലേം ഒളിപ്പിച്ചു ഞാന്‍
മിഴികള്‍ നനഞ്ഞീല, മൊഴികള്‍ പിടഞ്ഞീല
നെഞ്ജകം കത്തി എരിഞ്ഞു നിന്നു
ഇന്നീ സന്ധ്യയില്‍, അമ്പലമുറ്റത്ത്‌
എന്തിനു നീയെന്‍ മുന്‍പില്‍ വന്നു
കണ്ണില്‍ തീയില്ല ..മൊഴികളില്‍ അമ്പില്ല..
സ്നേഹം തുളുമ്പും മൌനം മാത്രം. 
അന്നു കലാലയമേകിയ നനവാര്‍ന്ന
നൊമ്പരമല്ലോ നിന്നോര്‍മകള്‍
ചെങ്കോടിക്കൊപ്പം ജ്വലിക്കുന്ന വാക്കുകള്‍
വാഴ്ത്തി ഞാനും രക്ത പുഷ്പങ്ങളെ
ഇല്ലാത്ത ദേവനെ പൂജിചോരെന്നെ നീ
വിഡ്ഢിയെന്നന്നു വിളിച്ചതില്ലേ
എന്‍ പ്രണയത്തിന്റെ ചെന്നീരില്‍ മുക്കി നീ
നിന്‍ കൊടിക്കൂരക്കു വര്‍ണമെകി
അമ്മതന്‍ നിറയുന്ന കണ്‍കളേ)
തോല്പ്പിച്ചതന്നും പതിവുപോലെ
കാലമില്ലിനിയും കാത്തിരിക്കനെന്നു
ചൊല്ലിയ നിമിഷം മറന്നുപോയോ?
സീമന്തരേഖയില്‍ കുങ്കുമം വീണു
പോറ്റിയോര്‍ക്കെല്ലാം പറക്കമുറ്റി
ഇന്നീ സന്ധ്യയില്‍, അമ്പലമുറ്റത്ത്‌
എന്തിനു നീയെന്‍ മുന്‍പില്‍ വന്നു
അഗ്നിയിന്നില്ല തിളയ്ക്കുന്ന കണ്‍കളില്‍
അലകലടങ്ങിയ സാഗരമോ
നിന്‍ വഴിത്താരയില്‍ പാഥേയം ആകുവാന്‍ 
ഇന്നുനീയേന്നെ ക്ഷണിക്കയാണോ?
സീമന്തരേഖയില്‍ രക്തം പോടിഞ്ഞുവോ
താലിയിലിന്നേന്‍ വിരലമര്ന്നൊ
ഇല്ല സതീര്‍ത്യ പൊറുക്കുക നീ
ഞാന്‍ ധ്യാനിച്ച നീ എങ്ങോ പോയ്മറഞ്ഞു
ഞാന്‍ പൂജിച്ച വിപ്ലവം പോയ്മറഞ്ഞു
നൈവേധ്യമിന്നും വലം കയ്യിലുന്ടെന്‍
ഇടം കയ്യില്‍ പാറുന്ന ചെംകൊടിയും

എങ്കിലും...ഇന്നീ സന്ധ്യയില്‍, അമ്പലമുറ്റത്ത്‌
എന്തിനു നീയെന്‍ അരികില്‍ വന്നു

Monday, June 22, 2009

My Unicef Child

ഹൊ..ഒരു ബ്ലോഗ് തുടങ്ങണം ഒരു ബ്ലോഗ് തുടങ്ങണം എന്ന് വിചാരിച്ചിട്ട് കുറെ കാലായി. ജീവിത പ്രാരാബ്ദങ്ങള്‍ കാരണം ഞാന്‍ ആ വിചാരം HOLDil വച്ചിരിക്കുകയായിരുന്നു .പിന്നീടെപ്പോഴോ അത് Reconsider ചെയ്തപ്പോള്‍ ആശയദാരിദ്രം ചന്തുവിനെ തോല്‍പ്പിച്ചു. പിന്നിതെന്താ ഇപ്പൊ എന്ന് ചോദിച്ചാല്‍ എന്റെ ഫ്രണ്ട് സവിന്‍റെ നിര്‍ബന്ധം മൂലമാണ്. എന്തെഴുതിയാലും വയിച്ചുകൊല്ലാമെന്നു പറഞ്ഞവന്‍ അവന്റെ dadiയെയും മമ്മിയെയും പിടിച്ചു സത്യം ചെയ്തിട്ടുണ്ട് . അബ്രഹാം ലിങ്കന്‍ പതിനൊന്നു തവണ fail ആയതിനു ശേഷമാന്നു പ്രസിടണ്ടായതെന്നും സൊ എന്‍റെ തോല്‍വി ഈസ്‌ നോട്ട് എ ബിഗ്‌ ഡീല്‍ എന്നെല്ലാം പറഞ്ഞപ്പോ സ്വതവേ ദുര്‍ബലഹൃദയനായ ഞാന്‍ അതില്‍ വീണുപോയി. എങ്ങിനെ ബ്ലോഗ് എഴുതണം എന്ന് നോക്കാനായി ആദ്യം ചെയ്തത്‌ വലിയ വലിയ കുടുംബത്തില്‍ പിറന്ന ബ്ലോഗുകള്‍ വായിച്ചു നോക്കുകയായിരുന്നു. പിന്നീട് ബ്ലോഗ്‌ തുടങ്ങണം എന്നാലോചിക്കുമ്പോള്‍ Jurassic Parkil കെട്ടിയിട്ടിരിക്കുന്ന ആടിനെ ആണ് ഓര്‍മവരുന്നത്.അതിന്‍റെ എല്ലാം മുന്‍പില്‍ എന്റെ "ബ്ലും"നു യുനിസെഫ്‌ പരസ്യത്തിലെ കുട്ടിയുടെ ഇമേജെ ഉണ്ടാകൂ എന്ന് മനസിലയെന്കിലും ബാക്കി പത്തു തവണ ഇനിയും fail അയാലല്ലേ പ്രസിടണ്ടാകാന്‍ പറ്റുള്ളൂ . സൊ guys...ഇതാന്നു എന്‍റെ ബ്ലും ...എന്‍റെ Unicef Child.