Friday, August 28, 2009

ഏപ്രില്‍ ഫൂള്‍

റിയാലിസ്റിക് ആയി നുന്ന പറയുകാ എന്നത് ഒരു Olympic Event ആയിരുന്നെങ്കില്‍ ഇന്ത്യക്ക് ഒരു ഗോള്‍ഡ്‌ മെഡല്‍ എല്ലാ കൊല്ലവും ഉറപ്പായേനെ . സമ്മാനം എന്റെ ചേച്ചിക്കാകും കിട്ടുക . ഈ കഴിവ് ചേച്ചി പുറത്തെടുക്കുക കൊല്ലത്തിലോരിക്കലാണ്. ഏപ്രില്‍ ഒന്നാം തീയതി. വസന്താന്റീടെ പശൂന്റെ ഒരു കൊമ്പ് ഒടിഞ്ഞു പോയെന്ന് മുതല്‍ സദ്ദാം ഹുസൈന്റെ തലയില്‍ കാക്ക തൂറി എന്നും അതിനാല്‍ ഇന്നു സ്കൂള്‍ അവധിയായെന്നും വരെ പറഞ്ഞു ചേച്ചി ഞങ്ങളെ പറ്റിച്ചിട്ടുണ്ട്.



ഞങ്ങള്‍ മാമന്റെ വീട്ടില്‍ താമസിച്ചിരുന്ന സമയത്തു വെളുപ്പിനെ സോസ്സൈടിയില്‍ നിന്നും പാല് വാങ്ങി തിരിച്ചെത്തിയ ചേച്ചി ഉറങ്ങിക്കിടന്ന എന്നെ എന്നീപ്പിച്ചിട്ടു പറഞ്ഞു 


" എടാ കണ്ണാ...ഇന്നാള് അതിരപ്പിള്ളീല് കൊറേ ആടിനെ പിടിച്ചു തിന്ന ആ പുലി ഉണ്ടല്ല..... ദേ..... നമ്മുടെ കനാലീക്കോടെ ചത്തു ഒഴുകി വന്നെക്കന്നു. പോലീസുകാര് അതിനെ ഇവിടെ ഇട്ടു പോസ്റ്മോര്‍ട്ടം ചെയ്യാന്‍ പൂവാന്ന പറഞ്ഞെ."
 ഹൊ ..പുലി...ഒറിജിനല്‍ അതും ചത്തത്‌...കൂടെ പോസ്റ്റ് മോര്ട്ടോം കാണാം. കിടക്ക പായില്‍ നിന്നും പുലിയെ കാണാന്‍ തലയും കുത്തി ഓടിയത് ഞാന്‍ മാത്രമായിരുന്നില്ല. അടുക്കളയില്‍ നിന്നും അമ്മൂമയും...മുറുക്കികൊണ്ടിരുന്ന അച്ചിച്ചനും ഉറങ്ങി കിടന്ന മാമനും കൂടിയായിരുന്നു. ഒടുവില്‍ കാര്യം മനസ്സിലാക്കി അചിച്ചന്‍  തിരിച്ചെത്തിയത്‌ കൊന്നകൊമ്പും കൊണ്ടായിരുന്നു.


 "അതെ അചിച്ചാ , ഞാന്‍ അചിച്ചനെ പറ്റിച്ചതല്ല...April fool ആക്കിയതാണ്. April Fool is a day celebrated on April 1 , on which many people play planks on each other", so എന്നെ തല്ലാന്‍ അചിച്ചാണ് technicalayi voice ഇല്ല .  പിന്നേ.... 60 വയസായ അച്ചിച്ചനുണ്ടോ ഏപ്രില്‍ ഫൂളും ശങ്കരാന്തീം?, പാവം ചേച്ചി...
എന്നാല്‍ ഇതുകൊണ്ട് നന്നാവോ....അതും ഇല്ല...

ഈ അടുത്തകാലത്ത്‌ ഏപ്രില്‍ ഒന്നാം തീയതി വെളുപ്പിന് 4 മണിക്ക് എണീറ്റ് ചേച്ചി അയല്‍ക്കാരായ തങ്ക ചേച്ചിയുടെ വീടിലേക്ക്‌ ഫോണ്‍ ചെയ്തു പറഞ്ഞു. " തങ്ക ചേച്ചീ.. നിങ്ങടെ പശു ദേ രാത്രി കെട്ടഴിഞ്ഞു വന്നു ഞങ്ങടെ വാഴ തിന്നുന്നു ". അവര്‍ സ്വന്തം തൊഴുത്തില്‍ പോയി നോക്കുമ്പോള്‍ കാര്യം മനസിലാക്കുമെന്ന് കരുതിയ ചേച്ചിക്ക് തെറ്റി. കുറച്ചു സമയം കഴിഞ്ഞു ആരോ കാളിംഗ് ബെല്‍ അടിക്കുന്നത് കെട്ട് വാതില്‍ തുറന്നു നോക്കുമ്പോള്‍ തങ്ക ചേച്ചിയുടെ ഭര്‍ത്താവ് പുരുഷോത്തമന്‍ ചേട്ടനും മകന്‍ പ്രശാന്തും ഇരുട്ടത്ത്‌ മൂടിപുതച്ചു ഒരു വലിയ കയര്‍ എല്ലാം ആയി വന്നിരിക്കുന്നു. "റൂബി...എവടെ .....പശു ഞങ്ങടെ പശു തൊഴുത്തില്‍ തന്നീണ്ട് "