Friday, July 9, 2010

Houston we have a problem!!!


എനിക്ക് Disaster movies ഭയങ്കര ഇഷ്ടമാണ്. ബോംബു വച്ച ബസില്‍ നിന്നും തകരുന്ന വിമാനത്തില്‍ നിന്നും ഒക്കെ നായകന്‍ ആളുകളെ രക്ഷിക്കുന്നത് കാണുമ്പോള്‍ ഞാന്‍ വിചാരിക്കും, ഇതൊന്നും ഇത്ര വലിയ കാര്യം അല്ല. ആ വിമാനത്തില്‍ ഞാന്‍ ഉണ്ടായിരുന്നെങ്കില്‍ ഞാനും ഇതൊക്കെ തന്നെ ചെയ്തേനെ. ഞാന്‍ കേറുന്ന ബസിനു ആരും ബോംബ്‌ വക്കാത്തത് എന്‍റെ കൊഴപ്പമാണോ? അല്ല പിന്നെ. ആ സിനിമകളെല്ലാം രാത്രിയില്‍ സ്വപ്നത്തില്‍ വേണ്ടും റിലീസ് ചെയ്യും. ഹീറോ ഞാന്‍  ആയിരിക്കും. എന്നിട്ട് നെരംവേലുക്കുന്നത് വരെ ഞാന്‍ ബോംബ്‌ diffuse ചെയ്തും Terrorist കളോട് അടി കൂടിയും ആളുകരെ രക്ഷിചോണ്ടിരിക്കും.
 എത്ര എത്ര ടൈം ബോംബുകള്‍ ഞാന്‍ വളരെ കൂളായി വന്ദനത്തില്‍ ലാലേട്ടന്റെ പോലെ Blue wire കട്ട്‌ ചെയ്ത്‌ Diffuse ചെയ്തിരിക്കുന്നു.
 ഞാന്‍ Appolo 13 നില്‍ അഭിനയിച്ചു കൊണ്ടിരുന്ന സമയത്ത്, കാലത്ത് എണീപ്പിക്കാന്‍ വന്ന അച്ഛനോട് ഞാന്‍ " Houston we have a problem!!!" എന്ന് ഉറക്കത്തില്‍ പറഞ്ഞതുകേട്ട്‌  അച്ഛന്‍ എന്നെ വിളിക്കാതെ തിരിച്ചുപോയി അമ്മയോട് "പാവം രാത്രി ഉറക്കമിളച്ചു പഠിച്ചതല്ലേ..കൊറച്ചു നേരം കൂടി ഉറങ്ങിക്കൊറെ " എന്ന് പറഞ്ഞു.
കാലം ഉരുണ്ടു  പോയ്ക്കൊണ്ടേ ഇരുന്നു.ഞാന്‍ കേറുന്ന K.S.R.T.C ബസില്‍ ആരും ബോംബു വച്ചില്ല. അഷ്ടമിച്ചിറ ജങ്ങ്ഷനില്‍ Nuclear Bomb  കുഴിചിട്ടിടുന്ടെന്നു പറഞ്ഞു ബില്‍ ലാദന്‍  മാള  പോലീസെ സ്റെഷനിലേക്ക് കത്ത് അയച്ചുമില്ല.
അങ്ങനെ ഇരിക്കെ ഒരു നാള്‍  Diploma ക്ക്  പഠിക്കുന്ന സമയം. അഷ്ടമിചിരയില്‍ നിന്നും K.S.R.T.C ബസ്‌ പിടിച്ചു ആളൂര്‍ വരെ പോകണം. പ്രൈവറ്റ് ബസുകള്‍ ആ റൂട്ടില്‍ ഉണ്ടെങ്കിലും ഞാന്‍ K.S.R.T.C ക്ക് വേണ്ടി വെയിറ്റ് ചെയ്യും. വേറെ ഒന്നും കൊണ്ടല്ല,  K.S.R.T.C യുടെ ശാന്തത എനിക്ക് ഭയങ്കര ഇഷ്ടമാണ്. അതില്‍ പോകുമ്പോള്‍ എനിക്ക് ഞാന്‍ ഒരു മണിരത്നം സിനിമയി അഭിനയിക്കുന്നതായി തോന്നും.ഇതൊരു മാനസികരോഗം അന്നോന്നറിയില്ല.
പോകുന്ന വഴിയില്‍ ആളൂര്‍  ജന്ഷന് മുന്പായി ഒരു റെയില്‍വേ ഗേറ്റ് ഉണ്ട്. എല്ലാദിവസവും അവിടെ എത്തുമ്പോള്‍ അറിയാതെ എന്‍റെ Heart Beats കൂടും . കാരണം അറിയൂല. അവിടെ എത്തുബോള്‍ എനിക്ക് Bermuda Trianglil എത്തിപ്പെട്ട പൈലറ്റ്നെ  പോലെയ്യാണ്.ഒന്നും വര്‍ക്ക്‌ ചെയ്യൂല.
അതു പോട്ടെ, ഒരു ദിവസം മണിരത്നം സിനിമയില്‍ അഭിനയിച്ചഭിനയിച്ചു ഞാന്‍ ഈ പറഞ്ഞ ഗേറ്റില്‍ എത്തി.
 ഗേറ്റ് അടച്ചിരിക്കുകയാണ്.
ഷോര്‍ണൂര്‍ പാസഞ്ചര്‍ പോയിട്ടില്ല.
പത്തു മിനിറ്റു കഴിഞ്ഞപ്പോളെക്കും ഗേറ്റും പരിസരവും  വാഹനങ്ങളെ കൊണ്ട് നിറഞ്ഞു.
ഷോര്‍ണൂര്‍ പോയതും ഗേറ്റ് തുറന്നു.
ചക്കക്കൂട്ടാന്‍ കണ്ട ആദിവാസി പിള്ളാരെ പോലെ വാഹനങ്ങള്‍ രണ്ടു സൈഡില്‍ നിന്നും ചാടി വീണു.
മൊത്തം ബ്ലോക്ക്‌
ഞങ്ങടെ ബസ്‌ മുക്കിയും മൂളിയും ക്രോസ് ചെയ്യാന്‍ തുടങ്ങിയതും OFF ആയിപ്പോയി.
എന്‍റെ Heart beats കൂടാന്‍ തുടങ്ങി.
അപ്പോള്‍ നോക്കുമ്പോള്‍ ഉണ്ടെടാ Gate keeper ഓടി വന്നു  ബസിന്റെ സൈഡില്‍ തട്ടി ഡ്രൈവറോട് എന്തോ പറയുന്നു.
ഡ്രൈവര്‍ സൈടിലേക്കു നോക്കി പെട്ടെന്ന് വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്യാന്‍ ശ്രമിക്കുന്നു.
വണ്ടി സ്റ്റാര്‍ട്ട്‌ ആകുന്നില്ല.
എന്താ കാര്യമെന്നറിയാന്‍ സൈടിലേക്കു നോക്കിയ ഞാന്‍ ഞെട്ടി. ഞാന്‍ മാത്രമല്ല ബസില്‍ ഉള്ളവരെല്ലാം ഞട്ടി.
ഏതോ ഒരു ഉത്തരേന്ത്യന്‍ ബീഹാറി ട്രെയിന്‍ വളവു തിരിഞ്ഞു വരുന്ന സുന്ദരമായ കാഴ്ചയാണ് ഞങ്ങള്‍ കണ്ടത്.
Padher Panjali യിലെ  ട്രെയിന്‍ scene പോലെ കുമു കുമാന്നു പോകതുപ്പി വരുന്നു.
എന്റമ്മോ..ബസില്‍ ഉള്ളവരെല്ലാം മൊത്തം പരക്കം പായാന്‍ തുടങ്ങി.
എന്‍റെ മനസ്സില്‍ മണിരത്നം ഫിലിം മാറി Disaster മൂവീസ് ഓടാന്‍ തുടങ്ങി.
ഡ്രൈവറെ ചവിടി പോരതാക്കി ബസ്‌ സ്റ്റാര്‍ട്ട്‌ ചെയ്തു ആള്‍ക്കാരെ  രക്ഷിക്കനമെന്നെല്ലാം മനസിലുണ്ടായിരുന്നു.
ബട്ട്‌ Deep Impact എന്നാ സിനിമയില്‍ Comet ഭൂമിയെ വന്നു ഇടിക്കുമെന്ന് Calculate ചെയ്ത Wollfine പോലെ ഞാന്‍ calculate ചെയ്തപ്പോ ട്രെയിന്‍ ഈ പോക്ക് പോകുകയാണെങ്കില്‍ ഏതാണ്ട് ഞാന്‍ നില്‍ക്കുന്ന ഏരിയയില്‍ ആണ് ഇടിക്കുക എന്ന് മനസിലായി.
"അയ്യോ ഞാന്‍ കല്യാണം പോലും കഴിച്ചിട്ടില്ല"
 പിന്നെ ഒന്നും നോക്കിയില്ല .
K.S.R.T.C  ബസ്‌ ഒരു Door മാത്രം വച്ച് ഡിസൈന്‍  ചെയ്തവനെ തെറിവിളിച്ചുകൊണ്ട്‌ സൈഡ് വിന്‍ഡോ യിലൂടെ ബാഗ്‌ പുറത്തേക്കിട്ട്‌ ആ വിണ്ടോയില്ലോടെ തന്നെ പുറത്തോട്ട് ചാടി.
Oh Shit, Monthely പാസ്‌ ബസിനുള്ളില്‍ മിസ്സ്‌ ആയി.
ഷര്‍ട്ട്‌ കുറച്ചു കീറിയിട്ടുണ്ട്...പോട്ടെ സാരമില്ല.
അങ്ങനെ ക്ലൈമാക്സില്‍ രക്ഷപെട്ട നായകനെപോലെ നിക്കുംബോളാന്നു പുറത്തിറങ്ങാന്‍ ആര്‍ക്കും എന്നെപ്പോലെ വലിയ ആവേശം ഇല്ലെന്നു മനസിലായത്.
എല്ലാവരും എന്‍റെ അഭ്യാസം കണ്ടു ഞെട്ടില്‍ ഇരിക്കുകയാണ്.
എന്താ കാര്യം എന്ന് മനസിലാക്കാതെ ട്രെയിന്‍ വരുന്നത് നോക്കിയ ഞാന്‍ വീണ്ടും ഞെട്ടി.
ആ ട്രെയിന്‍ നിര്‍ത്തി ഇട്ടിരിക്കുകയാണ്.
പോക മാത്രമേ ഉള്ളൂ..
ചതി...വന്‍ ചതി...
ഇതിനിടയില്‍ ഡ്രൈവര്‍ ബസ്‌ സ്റ്റാര്‍ട്ട്‌ ചെയ്തു മുന്‍പോട്ടെടുത്തു.
തലച്ചോറ് കളഞ്ഞു പോയവനെപ്പോലെ ഞാന്‍ അവിടെ നിന്നു.
Gate keeper മുതല്‍ ആല്ലൂര്‍ L P സ്കൂളിലെ നരിന്ത് പിള്ളാര്‍  വരെ എന്നെ നോക്കി ചിരിക്കുന്നു.
ബസ്‌ Gate cross ചെയ്തു നിര്‍ത്തി. ബസിനുള്ളില്‍ നിന്നും ഒരായിരം തലകള്‍ പുറത്തുചാടിയ അത്ഭുതജീവിയെ നോക്കി നിക്കുന്നു
ഇതിനിടയില്‍ കണ്ടക്ടര്‍ തല പുറത്തിട്ടു എന്നോട് പോരെ പോരെ എന്ന് കൈ കാണിച്ചു.
ഒളിച്ചോടിയ വീടിലേക്ക്‌ തിരിച്ചു കേരിചെല്ലെണ്ടിവന്ന പെണ്നിനെപോലെ ഞാന്‍ ബാഗ്‌ തോളത്തിട്ടു ബസിനടുതെക്ക്  നടന്നു.

13 comments:

  1. super...................................no more words yaar.....................keep writing.........

    ReplyDelete
  2. kolla tta ....nalla improvement

    ReplyDelete
  3. kollada kollam, writing kollam !

    ini melal disaster movies kaanaruth :)

    ReplyDelete
  4. ALiya kidilam...padolski..!!! Sma....

    ReplyDelete
  5. aliya..kidilam..padolski..!! Sma..

    ReplyDelete
  6. പണ്ട് പണ്ട് അതായതു 1980 കാലഘട്ടത്തിന്റെ ആദ്യവാരത്തില്‍ SKYLAB എന്ന ഉപഗ്രഹപേടകം ഭൂമിയില്‍ പതിക്കുന്നത് ഒഴിവാക്കാനായി ഒരുമുടി കയറും കീറച്ചാക്കും കുടപ്പുളി ബോംബുമായി പാതിരാത്രിയില്‍ അഷ്ടമിച്ചിറയില്‍ പതിയിരുന്ന കേമനെ കടത്തിവെട്ടിയ പ്രകടനം അതിമനോഹരമായി .പൊടിപ്പും തൊങ്ങലും നന്നായി ബോധിച്ചു. ഇനിയും തനതായ ശൈലിയില്‍ ഗംഭീര സൃഷ്ടികള്‍ പിറവിയെടുക്കട്ടെ
    എന്നാശംസിക്കുന്നു. അനുമോദനങ്ങള്‍.

    ReplyDelete
  7. This comment has been removed by the author.

    ReplyDelete
  8. കിടിലന്‍ .. നിന്റെ തനതായ ശൈലി .. ഇനിയും പ്രതീക്ഷിക്കുന്നു.

    ReplyDelete
  9. eda adipoliiii.......nee dhyryasaaliyennu veendum theliyichirikunnu...

    ReplyDelete
  10. thakarthu machu...thakarthu......last sentence nanne bodhichutto...

    ReplyDelete
  11. ഇപ്പോഴേ വായിച്ചുള്ളൂ.
    ഇംഗ്ലീഷ് വാക്കുകള്‍ പീഢിപ്പിച്ചെങ്കിലും വായന നല്ല രസമായിരുന്നു.

    ഏതാടാ ആ ഉണ്ടക്കണ്ണി.

    പിന്നെ കേസാര്‍ട്ടീസി ബസില്‍ യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്നെങ്കിലും ഡോക്ടറെ കാണുന്നത് നല്ലതാണ്
    :-)
    ഉപാസന

    ReplyDelete
  12. കുട്ടാപീ.......നീ എന്റെ അനിയന്‍ തന്നെ ..

    ReplyDelete
  13. super.. eniyum orupaadu ezhuthanatto..

    ReplyDelete