അഭിഷേക് ആളൊരു നല്ലവനാനെങ്കിലും ഒരു കറകളഞ്ഞ ഭൂര്ഷയാണ്.കല്യാണം കഴിയുന്നവരെ അവന്റെ കേട്ടിയോള്ക്ക് പോലും എതിരഭിപ്രയമുണ്ടാര്ന്നില്ല.ഞാന്‍ പിടിച്ച മുയലിനു രണ്ടു കൊമ്പ് എന്നാണെങ്കില്‍ പ്രശ്നമില്ല.പക്ഷെ പിടിക്കണ മുയലിനു തല നിറയെ കൊമ്പാണ് എന്നൊക്കെ പറഞ്ഞാല്‍.
അഭിഷേക് വലിക്കുന്ന സിഗേരറ്റ് ആരോഗ്യത്തിന് ഹാനികരമല്ല.അഭിഷേക് കുടിക്കുന്ന കള്ള് ലിവറിനു നല്ലതാണു.
IBM Unix അഡ്മിന് എന്ന് പറഞ്ഞാല്‍ ബില്‍ gates പോലും അസൂയപ്പെടുന്ന ജോലിയാണ് എന്നിങ്ങനെ പോകുന്നു കാര്യങ്ങള്‍.
ഒരു ദിവസം അവനെ പിക്ക് ചെയ്യാന്‍ അവന്റെ ഓഫീസില്‍ പോകുകയാണ്.
അവന് പറഞ്ഞു."നിങ്ങള്‍ ആ U turn ന്റെ അടുത്തുള്ള ഹമ്പിന്റെ അടുത്ത് വെയിറ്റ് ചെയ്യ്.. ഞാന്‍ അവിടെ വരാം "
പറഞ്ഞ പോലെ ഞങ്ങള്‍ U turn ന്റെ അടുത്തുള്ള ഹമ്പിന്റെ അടുത്ത് വെയിറ്റ് ചെയ്തു.
കൊറേ കഴിഞ്ഞപ്പോ അവന്റെ കാള്‍.
"നിങ്ങളിതെവിടാ?
"നീ പറഞ്ഞ U ടേണ്‍ ന്റെ അടുത്തുള്ള ഹമ്പിന്റെ അടുത്തുണ്ട്."
ഓഹ്,മനസിലായി, നിങ്ങള്‍ അവിടാണോ....ഞാനിപ്പോ വരാം
കാര്യം അവന് ഈ U turn ന്റെ കാര്യം മറന്നു പോയതിനാല്‍ വേറെ ഹംബിന്നരികില് വെയിറ്റ് ചെയ്തതാണ്.
ബാബര്‍ പരഞ്ഞു, നോക്കിക്കോ അവന് വന്നു ഇതൊരു ഹമ്പേ അല്ലാന്നു പറയും,
അതുപോലെതന്നെ.വന്ന ഉടനെ.
"എടാ ഇതെല്ലാം ഒരു U turn ആണോ? ഈ ഹമ്പ് തന്നെ നോക്ക്, ഇതിനു ഹമ്പിന്റെ അത്തരം Base വിഡ്ത്ത് ഉണ്ടോ?പിന്നെ പരാബോള പോലെ ഇരിക്കുന്ന്ന ഇതിനെയെല്ലാം ഹമ്പ് എന്നാരെങ്കിലും പറയോ? എനികറിയാം ഇതെല്ലാം ഈ ലിന്റൊയുടെ പണിയാ.confused ആയി കഴിഞ്ഞാല്‍ ഏത് കുററവും ലിന്റോ സമ്മതിചോളും എന്നറിയുന്ന അഭിഷേക് ആരാ മോന്!
വെള്ളമടിച്ചു കഴിഞ്ഞാല്‍ പിന്നെ അവനു ഒടുക്കത്തെ ധൈര്യമാണ്. ബൂര്ഷതരവും കള്ള് കുടിച്ച കിട്ടുന്ന ഈ എക്സ്ട്രാ ധൈര്യവും multiplied ആയി എത്ര എത്ര ബാറുകളില്‍ നിന്നും ഞങ്ങള്‍ക്ക് പട്ടിയെ പോലെ തല്ലു വാങ്ങി തന്നിരിക്കുന്നു.
പതിവുപോലെ ഒരു വെള്ളിയാഴ്ച രാത്രി ഐശ്വര്യ ബാര്‍. അന്നത്തെ ഒരു വെള്ളമടി സ്റ്റൈല്‍ എന്നൊക്കെ പറഞ്ഞാല്‍
ഓര്‍ഡര്‍ ചെയ്യാന്‍ Samket,
കുടിച്ചു തീര്‍ക്കാന്‍ Joe, Dino,
സൈഡ് തിന്നാന്‍ ഞാനും Sharon യും, ( പണ്ടത്തെ കാര്യമാ )
അടി വാങ്ങി തരാന്‍ അഭിഷേക് ,
എല്ലാരേം അടിച്ചുവാരി വീടീകൊണ്ടുവാന് ബാബര്‍ എന്നിങ്ങനെയാണ്.
പക്ഷെ അന്നു വേറെ ഒരാള്‍ കൂടെ ഉണ്ടയിടുന്നു, കോട്ടയത്ത് നാട്ടുകാരും ബംഗ്ലൂരില്‍ പോലീസും തലയ്ക്കു വിലപരഞ്ഞിട്ടുള്ള ബിനോദ്.വിനോദ് കൂടെയുണ്ടെങ്കില്‍ Bannargatta റോഡിലെ ഏത് ബാറിലും ആരുടെയും മെക്കട്ട് കേറാം കാരണം അവനും അവിടെയുള്ള ക്വറെഷന് ടീമ്സും ഷോലെയിലെ അമിതാബ് ബച്ചനും ധര്മെന്ദ്രയും പോലെയനെന്നാണ് പരക്കെയുള്ള വിശ്വാസം.ഇതുവരെ അവന് അതു നിഷേധിച്ചിട്ടുമില്ല.
Waiter മാരെ തെറി പറഞ്ഞും,ഷാരോണിന്റെ അവിഹിതബന്ദങ്ങള് ചര്‍ച്ച ചെയ്തും വെള്ളമടി അതിവേഗം ബഹുദൂരം മുന്നെരിക്കൊണ്ടിരിക്കുന്നു. കിക്ക് ആകുന്നതിനുള്ള സുനാമ്പി തലച്ചോറില്‍ നിന്നും മിസ്സ് ആയ Joe മാത്രം സ്വബോധത്തോടെ ഉണ്ട്.
നോര്‍മല്‍ ആയി തല്ലു വാങ്ങാറുള്ള സമയം കഴിഞ്ഞു. ഭാഗ്യം...ഇനിയൊന്നും സംഭവിക്കില്ല.ഞാന്‍ പുതുതായി വന്ന പെപ്പെര്‍ ചിക്കന്‍ കൂടുതല്‍ attention കൊടുക്കാമെന്നു കരുതി തടിയന് Joeയുടെ accessible rangeil നിന്നും ആ പ്ലേറ്റ് മാററിവെച്ചു.
സമയം 11 മണി ആയപ്പോ ഉറങ്ങി കിടക്കുന്ന നകുലന്റെ ബെഡില്‍ നിന്നും എണീക്കുന്ന നാഗവള്ളിയെപ്പോലെ കടിച്ചു പറചോണ്ടിരുന്ന ചിക്കന്‍ പീസ് താഴെ വെച്ച് എണീറ്റ് അഭിഷേക് പറഞ്ഞു,
"എനിക്ക് മൂത്രം ഒഴിക്കണം "
Are you sure?
ഗര്‍ഭിണി ആണെന്ന് ആദ്യമായി അറിയിച്ച ഭാര്യയോട് ഭര്‍ത്താവു ചോദിക്കുന്നപോലെ Samket ചോദിച്ചു.
മറുപടി ഓര്‍മയില്ല
അഭിഷേക് ബെല്ലി ഡാന്‍സ് കളിച്ചു നടന്നു പോയി.
അഭിഷേക് വെച്ച് പോയ ചിക്കന്‍ പീസ് Jeo ഫിനിഷ് ചെയ്തില്ല അതിനു മുന്‍പേ Toilet സൈഡില്‍ നിന്നും ഭയങ്കര ബഹളം.കൊറേ Waiters അവിടേക്ക് ഓടുന്നു.പിന്നാലെ കൊറേ തടിമാടന്മാര്,അപ്പൊ ഇന്നതെക്കുള്ളത് ആയി എന്ന് മനസിലാക്കിയ ഞങ്ങള്‍ watch, wallet, mobile മാല എന്നിവ ഊരി ഭദ്രമായി പോക്കറ്റില്‍ വച്ച് ഇടി കൊള്ളാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി.
അപ്പോള്‍ നോക്കുമ്പോള്‍ വിനോദ് സുരേഷ് ഗോപി തല്ലാന്‍ പോകുന്ന പോലെ shit എന്ന് പറഞ്ഞ് അവിടേക്ക് പാഞ്ഞു പോകുന്നത് കണ്ടു. അവന് മൊബൈലില്‍ വിളിച്ചാല്‍ ടാറ്റാ സുമോയില്‍ പഞ്ഞെതുന്ന ക്വറെഷന് ടീംസിന്റെ ധൈര്യത്തില്‍ വേണമെങ്കില്‍ ഇന്ന് നമുക്കും ഒരു കൈ നോക്കാമെന്ന് വിചാരിച്ചു പിന്നാലെ ചെന്ന ഞങ്ങള്‍ കണ്ടത് ഒരു തടിമാടന്‍ വിനോദിനെ ചുവരില്‍ കൊളുത്തി ഇട്ടു തല്ലുന്നതാണ്. ഒരു സെക്കന്റ് മുന്‍പ് കേടുപാടുകളൊന്നും കൂടാതെ മൂത്രമൊഴിക്കാന്‍ പോയ അഭിഷേക് ഭൂകമ്പത്തില്‍ തകര്‍ന്ന വീട്ടില്‍ നിന്നും പുറത്തെടുത്ത ഡെഡ് ബോഡി പോലെ വാഷ് Basinu കീഴെ കിടക്കുന്നു.ബോധം കേട്ടാല്‍ കൂടുതല്‍ കൂടുതല്‍ തല്ലു കിട്ടില്ലെന്ന മുന്‍കാല പരിചയം വെച്ചുള്ള ആക്ടിംഗ് ആണ്.കൊള്ളാതെ തല്ലു കൊടുത്തു മാത്രം ശീലമുള്ള വിനോദിന് അറിയാമോ ഈ ഐഡിയ എല്ലാം. സംഗതി പന്തിയല്ലന്ന് മനസിലായ ഞങ്ങള്‍ വേറെ ടീം പോലെ തമിഴന്മാരായി ആക്ട് ചെയ്ത് തമിള്‍ സംസാരിച്ച് മൂത്രമൊഴിച്ചു തിരിച്ചു പോയി.
*****
തിരിച്ചു പോകുമ്പോള്‍ കാര്‍ ഓടിക്കുന്നതിനിടയില്‍ ബാബര്‍ വിന്‍ഡോയിലൂടെ പുറത്തു നോക്കി Street Lights എന്നിക്കൊണ്ടിരുന്ന അഭിഷേകിനോട് ചോദിച്ചു. " നീ എന്താടാ ചെയ്തത്?"
" ഏയ് , ചുമ്മാ ഒരു ബെകിട് ചെക്കന് എന്റെ അപ്പുറത്ത് നിന്ന് മൂത്രം ഒഴിക്കുന്നുണ്ടാര്ന്നു. ഞാന്‍ അവനെ നോക്കി ചിരിച്ചിട്ടും അവന് തിരിച്ചു ചിരിച്ചില്ല.ഞാന്‍ അവന്റെ കാലിലോട്ടു മൂത്രം ഒഴിച്ചു."
ബാക്ക് സീറ്റില്‍ ഉടയാതെ കൊണ്ട് വച്ചിരുന്ന വിനോദിനെ നോക്കി ബാബര്‍ പരഞ്ഞു.
"ഭാഗ്യം അവര്‍ നിന്നെ കൊന്നില്ലല്ലോ"
****************************************************************************************************
ഞാന്‍ ഒഴിച്ചുള്ള കഥാപാത്രങ്ങളെല്ലാം സാങ്കല്പികം മാത്രം
****************************************************************************************************